ഷാർജയിൽ മരിച്ച വേണുഗോപാലന്റെ മൃതദേഹം നാട്ടിൽ സംസ്ക്കരിച്ചു

Apr 24, 2026 - 10:22
 0
ഷാർജയിൽ മരിച്ച വേണുഗോപാലന്റെ മൃതദേഹം നാട്ടിൽ സംസ്ക്കരിച്ചു

ഷാർജ: ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട്- അത്തിക്കോത്ത് സ്വദേശി വേണുഗോപാലിന്റെ മൃതദേഹം സംസ്ക്കരിച്ചു.

ഇന്നലെ രാത്രി പത്ത് മണിക്ക് ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ അറേബ്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. ഇന്ന് രാവിലെ എട്ടര മണിയോടെ കാഞ്ഞങ്ങാട്ടെ അത്തിക്കോത്ത് വീട്ടിലെത്തിച്ച മൃതദേഹം പൊതു ദർശനത്തിന്നുശേഷം കാഞ്ഞങ്ങാട് ജില്ലാശുപത്രിക്ക് സമീപമുള്ള പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു.

ഒരു മാസം മുമ്പ് ഹൃദയാഘാതം സംഭവിച്ച് ഷാർജയിലെ സ്വകാര്യാശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന വേണുഗോപാലൻ ഏപ്രിൽ 18-നാണ് മരണത്തിന്നു കീഴടങ്ങിയത്.

ചികിത്സാ ചെലവായി ആശുപത്രിയിൽ അടച്ചു തീർക്കേണ്ട ഭാരിച്ച സംഖ്യ നൽകാൻ കഴിയാത്തതിനാൽ മൃതദേഹം വിട്ടു കിട്ടാൻ താമസം നേരിട്ടിരുന്നു. ഒടുവിൽ പാണക്കാട് സാദിഖലി തങ്ങളുടെ ഇടപെടലിനെ തുടർന്ന് ഇളവുവരുത്തിയ തുക കാസർകോട് ജില്ലക്കാരായ യു എ ഇ യിലെ പ്രവാസി സംഘടനകൾ കൈകോർത്ത് അടച്ചുതീർത്ത തിന്നുശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow