ആശ്രമ സന്ദർശനത്തിനിടെ19 കാരിയെ കാണാതായി

Apr 20, 2026 - 09:15
 0
ആശ്രമ സന്ദർശനത്തിനിടെ19 കാരിയെ കാണാതായി

മഞ്ചേശ്വരം: ആശ്രമ സന്ദർശനത്തിനിടെ 19കാരിയെ കാണാതായതായി പരാതി. കർണാടക ഹാസൻ ജില്ലയിലെ ജക്കനഹള്ളി സ്വദേശിനിയായ അക്ഷിതയെയാണ് കാണാതായത്.

ഞായറാഴ്ച രാവിലെ ഉപ്പള പത്തോടി കൊണ്ടയൂർ ആശ്രമത്തിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അക്ഷിത. രാവിലെ 10നും 10.30നും ഇടയിൽ ആശ്രമ പരിസരത്ത് നിന്ന് യുവതി കാണാതായതായി ബന്ധുക്കൾ അറിയിച്ചു.

ഇതിന് മുമ്പ് അക്ഷിതയും കുടുംബവും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചതിന് ശേഷമാണ് ഇവർ ഇവിടെ എത്തിയത്.

സംഭവത്തിൽ സഹോദരി ഭൂമിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow