ചൂതാട്ടകേന്ദ്രം റെയ്ഡ്; പോലീസിനെതിരെ ആക്രമണം; മൂന്നു ഉദ്യോഗസ്ഥർക്ക് പരിക്ക്
കാഞ്ഞങ്ങാട്: ചൂതാട്ട സംഘത്തെ പിടികൂടുന്നതിനിടെ പോലീസിനെതിരെ ആക്രമണം. സംഭവത്തിൽ മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും ഹോസ്ദുർഗ് പോലീസും ചേർന്ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടത്തിയ റെയ്ഡിലാണ് ചൂതാട്ട സംഘം പിടിയിലായത്. പ്രതികളെ പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയാണ് ഒരു സംഘം കാറിട്ട് തടഞ്ഞ് പോലീസിനെ ആക്രമിച്ചത്.
ആക്രമണത്തിന് നേതൃത്വം നൽകിയ പടന്നക്കാട് കൃഷ്ണപിള്ള നഗർ സ്വദേശി ടി.വി. സുരേഷ് (48)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ രാഹുൽ, രജീഷ് കാട്ടാമ്പള്ളി, ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വി.പി. റമീസ് എന്നിവർക്കാണ് പരിക്കേറ്റത്.
What's Your Reaction?