ബംഗ്ലൂരൂവിൽ വാഹനാപകടം; അട്ടേങ്ങാനം സ്വദേശിയടക്കം രണ്ടു പേർ മരിച്ചു.
കാഞ്ഞങ്ങാട്: ബാഗ്ലൂരുവിൽ റാം നഗറിൽ പിക്കപ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് അട്ടേങ്ങാനം, വയനാട് സ്വദേശികളായ രണ്ട് പേർ മരിച്ചു. ഇന്നലെ ലെ രാത്രിയിലായിരുന്നു അപകടം. അട്ടേങ്ങാനം ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന കുറ്റിയടുക്കത്തെ താമരാക്ഷൻ മകൻ സുബിൻ(40), വയനാട് സ്വദേശി അജിത്ത്(38) എന്നിവരാണ് മരിച്ചത്. പരപ്പ ഇടത്തോട് കോളിയാറിലെ ശ്രീ ശിവ ക്രഷറിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പാണ് അപകടത്തിൽ പെട്ടത്. ക്രഷറുമായി ബന്ധപ്പെട്ട ആവശ്യത്തിന്നായിട്ടാണത്ര വാഹനം ബാംഗ്ലൂരിലേക്ക് പോയത്.
What's Your Reaction?