മടിക്കൈ മുണ്ടോട്ട് യുവാവിന് കുത്തേറ്റു
മടിക്കൈ: ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ യുവാവിന് കുത്തേറ്റു. മടിക്കൈ മുണ്ടോട്ടെ കയ്യുള്ള കൊച്ചിയിലെ കെ പ്രജീവ(40)നാണ് കുത്തേറ്റത്.സംഭവത്തിൽ പ്രതി മുണ്ടോട്ടെ ഷാജുവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി മുണ്ടോട്ട് നന്ദപുരം ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിന്റെ മുൻ വശത്തുള്ള സ്റ്റേജിന്റെ അടുത്ത് വെച്ച് രാത്രി എട്ടരയോടെയാണ് സംഭവം. സുഹൃത്തിന്റെ മകളുടെ ബർത്ത്ഡേ പാർട്ടിക്കിടയിൽ കോഴിക്കറി വിളമ്പിയ പ്രതിയോട് ബീഫ് കറി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിരോധമാണ് കത്തി കുത്തിൽ കലാശിച്ചത്.
കാല് കൊണ്ട് ചവിട്ടി നിലത്തുവീണ യുവാവിനെ നെഞ്ചിലും, നടുഭാഗത്തും മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ചുവെന്നും, കുത്ത് ഹൃദയത്തിന്ന് കൊള്ളാത്തതു കാരണം ജീവൻ രക്ഷപ്പെട്ടുമെന്നുമാണ് കേസ്.
What's Your Reaction?