യുവതിയെ കാണാതായതായി പരാതി
ചന്തേര: വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയ യുവതിയെ കാണാതായതായി പരാതി. ചെറുവത്തൂർ തുരുത്തി പുതുവൈപ്പ് ഹൗസിലെ മേഘ(23)യെയാണ് കാണാതായത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പതിനൊന്നരയ്ക്കും, രണ്ടു മണിക്കുമിടയിൽ വീട്ടിൽ നിന്നും പോയ മേഘ അതിനു ശേഷം തിരിച്ചു വന്നില്ലെന്നു മാതാവ് നൽകിയ പരാതിയിൽ പറയുന്നു. ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
What's Your Reaction?