ഭക്ഷണാവശിഷ്ടം ശ്വാസകോശത്തിൽ കയറി ഗൃഹനാഥൻ മരിച്ചു

Mar 22, 2026 - 10:44
 0
ഭക്ഷണാവശിഷ്ടം ശ്വാസകോശത്തിൽ കയറി ഗൃഹനാഥൻ മരിച്ചു

കാഞ്ഞങ്ങാട്: ഭക്ഷണാവശിഷ്ടങ്ങൾ ശ്വാസകോശത്തിൽ കയറി ഗൃഹനാഥൻ മരിച്ചു. മുൻ പ്രവാസിയായ പെരിയ ബസാർ വീരന്മാർ കാവിലെ സി പി അപ്പക്കുഞ്ഞി(66)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എഴുന്നേറ്റ യുടനെയുണ്ടായ ചുമയും ശ്വാസം മുട്ടലിലും അവശനായ അപ്പക്കുഞ്ഞിയെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണാവശിഷ്ടങ്ങൾ ശ്വാസകോശത്തിൽ കയറിയതാണ് ശ്വാസതടസ്സത്തിന്ന് കാരണമായതെന്നാണ് ഡോക്ടറുടെ പരിശോധനയിൽ വ്യക്തമായത്. ഭാര്യ: ദേവകി. മക്കൾ: ശ്വാമി, ശ്വാത, സനൽ. സഹോദരങ്ങൾ: സതി, ശശി.

What's Your Reaction?

like

dislike

love

funny

angry

sad

wow