മസ്‌കറ്റിലെ മിന്നൽ പ്രളയം; രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാതായി

Mar 22, 2026 - 10:55
 0
മസ്‌കറ്റിലെ മിന്നൽ പ്രളയം; രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാതായി

മസ്‌കറ്റ്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ യൂസഫ് (38), ഷംല (32) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ തുടരുകയാണ്. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയതിനിടെയായിരുന്നു ദുരന്തം. ഇവർക്കൊപ്പമുണ്ടായിരുന്ന നാല് കുട്ടികളുള്‍പ്പെടെ ആറുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ മിന്നൽ പ്രളയത്തിൽ അകപ്പെടുകയും പ്രളയജലത്തിൽ ഒഴുകിപ്പോകുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് പെയ്തത്. അപകടസാധ്യത മുന്നിൽ കണ്ട അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. മരണവിവരം ഇന്നലെ പുറത്തുവന്നിരുന്നെങ്കിലും മരിച്ചവർ മലയാളികളാണെന്ന വിവരം ഇന്ന് മാത്രമാണ് സ്ഥിരീകരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow