മടിക്കൈ കൃഷി ഭവന്റെ ഓണച്ചന്ത നാളെ ആരംഭിക്കും

Aug 21, 2026 - 19:29
 0
മടിക്കൈ കൃഷി ഭവന്റെ ഓണച്ചന്ത നാളെ ആരംഭിക്കും

മടിക്കൈ: കർഷകർക്ക് അവരുടെ കാർഷികോൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലയും ഉപഭോക്താക്കൾക്ക് 30 ശതമാനം വരെ വിലക്കുറവും ലഭ്യമാക്കുന്ന കൃഷി വകുപ്പിന്റെ ഓണച്ചന്ത മടിക്കൈ കൃഷി ഭവൻ പരിസരത്ത് ആഗസ്റ്റ് 22 മുതൽ 25 വരെ നടക്കും.

കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് അധിക വില ഉറപ്പാക്കുന്നതിനോടൊപ്പം, അതേ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിലക്കുറവിൽ ലഭ്യമാക്കുന്നതാണ് ഓണച്ചന്തയുടെ പ്രത്യേകത. ആഗസ്റ്റ് 25-നുള്ള ഉത്രാട ദിനം വരെയാണ് വിപണി പ്രവർത്തിക്കുക.

ഇത്തവണ ഉൽപ്പന്നങ്ങളുടെ വാങ്ങലും വിൽപ്പനയും കൃഷി വകുപ്പ് ആരംഭിച്ച ‘കതിർ’ ആപ്പ് വഴിയായിരിക്കും നടത്തുക.

ഓണച്ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 22-ന് രാവിലെ 11 മണിക്ക് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ നിർവഹിക്കും. മുഴുവൻ ജനങ്ങളെയും ഓണച്ചന്തയിലേക്ക് സ്വാഗതം ചെയ്യുന്നതായി മടിക്കൈ കൃഷി ഓഫീസർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow