ഹൃദയാഘാതം; മുട്ടുന്തല സ്വദേശി കുവൈറ്റിൽ മരിച്ചു
കാഞ്ഞങ്ങാട്: അജാനൂർ കൊളവയൽ മുട്ടുന്തല സ്വദേശിയായ ഹാരിസ് മുട്ടുന്തല (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ ജോലിസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കുവൈറ്റ് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുട്ടുന്തലയിലെ അബ്ദുല്ലയുടെ മകനാണ് ഹാരിസ്. കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. മുട്ടുന്തല കെ.എം.സി.സി ശാഖാ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
ആറുമാസം മുമ്പ് നാട്ടിൽ വന്ന് കുവൈറ്റിലേക്ക് മടങ്ങിയതായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മാതാവ്: ആസ്യ. ഭാര്യ: ജസീല മറിയം (ബേക്കൽ).മക്കൾ: അൻഫ, ഹാഷിർ, ഹയാൻ, ഹസീം.
What's Your Reaction?