പുല്ലൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

Jan 6, 2026 - 10:02
 0
പുല്ലൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

കാഞ്ഞങ്ങാട്: പുല്ലൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ് വൺ വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. പുല്ലൂർ കേളോത്ത് അക്കരമ്മൽ കെ കൃഷ്ണന്റെയും, ശ്രീജയുടെയും മകൾ കെ രൂപിക(16)യാണ് മരിച്ചത്. എം ആർ എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വീട്ടിലെ കിടപ്പുമുറിയുടെ ഫാനിൽ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ വീട്ടുകാർ കണ്ടത്. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ മംഗളുരുവിലെ ആശുപത്രിയിലും എത്തിച്ചിരുന്നു. തിരിച്ച് കാസർകോട്ട് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow