പത്മനാഭൻ ഡോക്ടർക്ക് സ്നേഹവീടിൻ്റെ ആദരവ്

Apr 21, 2026 - 22:32
 0
പത്മനാഭൻ ഡോക്ടർക്ക് സ്നേഹവീടിൻ്റെ ആദരവ്
പത്മനാഭൻ ഡോക്ടർക്ക് സ്നേഹവീടിൻ്റെ ആദരവ്

അമ്പലത്തറ: തൻ്റെ മുന്നിലെത്തുന്ന കുട്ടികൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച വൈദ്യശാസ്ത്ര രംഗത്തെ ഉന്നത വ്യക്തിത്വതിന്നുടമ ഡോ. എ സി പത്മനാഭന് സ്നേഹവീട് ആദരവ് നൽകി. പത്മനാഭൻ ഡോക്ടറുടെ ജന്മദിനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സ്നേഹവീട്ടിലെ കുട്ടികൾക്ക് ഡോ. സച്ചിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹെൽത്ത് ക്യാമ്പ് നടത്തി. മുനീസ അമ്പലത്തറ അധ്യക്ഷം വഹിച്ചു.

മെഡിക്കൽ ക്യാമ്പ് ഡോ. എ സി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സ്നേഹം പാലിയേറ്റീവ് രക്ഷാധികാരി  വി മാധവൻനായർ, ഡോ. പ്രവീൺ കെ അറോറ, (ഐ എ പി ട്രഷറർ), ഡോ. ടിവി പത്മനാഭൻ, ഡോ. സച്ചിൻ പത്മനാഭൻ (പ്രസിഡണ്ട് ഐ എ പി), സി കൃഷ്ണകുമാർ പഞ്ചായത്ത് മെമ്പർ, പി അപ്പുകുഞ്ഞി, മാധവികാനം, കെപി കൃഷ്ണൻ, പുരുഷോത്തമൻ ഗുരുപുരം എന്നിവർ സംസാരിച്ചു. അഡ്വ: കെ പീതാംബരൻ സ്വാഗതവും അമ്പലത്തറ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow