പെൺകരുത്ത് കാട്ടി വടംവലി മത്സരം

Apr 21, 2026 - 22:48
 0
പെൺകരുത്ത് കാട്ടി വടംവലി മത്സരം

അമ്പലത്തറ: അമ്പലത്തറ സ്നേഹ വീടിന്റെ ഭാഗമായ വനിതാ സ്നേഹകൂട് ആതിഥ്യമരുളിയ വനിതാ വടംവലി മത്സരം പെൺകരുത്ത് വിളിച്ചോതുന്നതായി. അമ്പലത്തറ വൊക്കേഷണൽ ഹയർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരം പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി കെ.സബിത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി അപ്പക്കുഞ്ഞി അധ്യക്ഷത വഹിച്ചു. കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ്: പ്രസിഡണ്ട് ടി പി വന്ദന, മെമ്പർമാരായ സി കൃഷ്ണകുമാർ , കെ സുനിത, സ്നേഹം പ്രസിഡണ്ട് അഡ്വ: ടി വി രാജേന്ദ്രൻ, ജനമൈത്രി പോലീസ് കെ പ്രമോദ്, മുനീസ അമ്പലത്തറ, ജയകുമാർ ചുണ്ണംകുളം എന്നിവർ സംസാരിച്ചു. കൺവീനർ മനോജ് അമ്പത്തറ സ്വാഗതവും, സ്നേഹ കൂട് പ്രസിഡണ്ട് പി പത്മാവതി നന്ദിയും പഞ്ഞു. ബാലകൃഷ്ണൻ മീങ്ങോത്ത്, ഷാജി പള്ളയിൽ, സരിജ ബാബു, എം പി ജമീല, രജീഷ് പറമ്പത്ത്, ചിത്രറോയി, പ്രീതകുമാർ, ശ്രീകല, സുജാത, സന്ധ്യ, ഉമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വടംവലിയിൽ എ പ്ലസ് മാർക്കറ്റിംഗ് പാറപ്പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം തലശ്ശേരി ദേശാഭിമാനി കൊപ്രകളം നേടി. സിംഗിംഗ് ഫ്രൻഡ്സ് മൂന്നാം സ്ഥാനവും ഇ എം എസ് ബേങ്ക് റോഡ് ചീമേനി നാലാം സ്ഥാനവും നേടി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കാൽ നാരായണൻ, ആർട്ടിസ്റ്റ് വിനോദ് അമ്പലത്തറ, എൻ അമ്പാടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow