'നിറമിഴി സാക്ഷി'ക്ക് വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി പുരസ്കാരം
നീലേശ്വരം: നവാഗത എഴുത്തുകാർക്കായി കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ 2026-ലെ വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി പുരസ്കാരം നീലേശ്വരം കിഴക്കൻ കൊഴുവലിലെ ടി. ഇ. സുധാമണിക്ക് ലഭിച്ചു. നിറമിഴി സാക്ഷി എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.
ഗുരുവായൂരിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവി പ്രഭാവർമ്മ പുരസ്കാരം സമ്മാനിച്ചു. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സുധാമണി, ഗൈഡ്സ് വിഭാഗം ജില്ലാ ഓർഗനൈസിംഗ് കമ്മീഷണറായും പ്രവർത്തിച്ചുവരുന്നു.
What's Your Reaction?