മുന്നറിയിപ്പില്ലാതെ ടവർ നിർമാണം; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പണി നിർത്തിവെച്ചു

മടിക്കൈ ആലെയിലെ നീലാശ്വരത്താണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മുന്നറിയിപ്പില്ലാതെ ടവർ നിർമിക്കുന്നതായി പരാതി

Aug 7, 2026 - 17:25
 0
മുന്നറിയിപ്പില്ലാതെ ടവർ നിർമാണം; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പണി നിർത്തിവെച്ചു

കാഞ്ഞങ്ങാട്: മടിക്കൈ ആലെയിലെ നീലാശ്വരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മുന്നറിയിപ്പില്ലാതെ ടവർ നിർമിക്കുന്നതായി പരാതി. ഇതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ടവർ നിർമാണം ആരംഭിച്ചത്. വിവരമറിഞ്ഞെത്തിയ ഹൊസ്ദുർഗ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ജനപ്രതിനിധികളുമായും നാട്ടുകാരുമായും കമ്പനി അധികൃതരുമായും പൊലീസ് ചർച്ച നടത്തി.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. പരിസരത്ത് നിരവധി വീടുകളുള്ളതിനാൽ ഇവിടെ ടവർ നിർമിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയും ആശങ്കകളും പരിഗണിക്കാതെ നിർമാണം പുനരാരംഭിച്ചാൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow