പനിബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.
നീലേശ്വരം: പനി ബാധിച്ച് മൂന്നുമാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കാടങ്കോട് സ്വദേശി സി കെ സലീമിന്റെയും, കോട്ടപ്പുറം സ്വദേശി മുഹ്സിനയുടെയും മകൻ മുഹമ്മദ് ഷയാനാ(14)ണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. പനി ബാധിച്ചതിനെത്തുടർന്ന് ആദ്യം മംഗളുരുവിലെ ആശുപത്രി പ്രവേശിപ്പിച്ചിരുന്നു. പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുരുത്തി റൗളത്തുൽ ഉലൂം സ്കൂളിലെയും, കാടങ്കോട് മുനവ്വിറുൽ ഇസ്ലാം മദ്രസയിലെയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. കബറടക്കം വ്യാഴാഴ്ച രാവിലെ കാടങ്കോട് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. സഹോദരങ്ങൾ ഷിനാസ്, സ്വാലിഹ്, ഫാത്തിമ.
What's Your Reaction?