മടിക്കൈയിൽ ലോക കൊതുക് ദിനാചരണം നാളെ

Aug 19, 2026 - 17:59
 0
മടിക്കൈയിൽ ലോക കൊതുക് ദിനാചരണം നാളെ

മടിക്കൈ: ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല പരിപാടികൾ ഓഗസ്റ്റ് 20ന് മടിക്കൈ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ സെമിനാറും പ്രദർശനവും സംഘടിപ്പിക്കും.

മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്റെ അധ്യക്ഷതയിൽ ചേരുന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത കെ. ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സന്തോഷ് ദിനാചരണ സന്ദേശം നൽകും. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

കൊതുകുജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച സെമിനാറിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ എപ്പിഡമിയോളജിസ്റ്റ് ഫ്ലോറി ജോസഫും എൻടമോളജിസ്റ്റ് അനുഷ ജിയും വിഷയാവതരണം നടത്തും. ഡി.വി.സി. യൂണിറ്റ് കാസർകോടിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ പ്രദർശനം.

ജില്ലാ പഞ്ചായത്ത് അംഗം സബീഷ് കെ., മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി പി.വി., വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow