യുവതിയെ കാണാതായതായി പരാതി
കല്യാൺ റോഡിലെ സഞ്ജനയെയാണ് കാണാതായത്
കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും പുറത്തുപോയ യുവതിയെ കാണാനില്ലെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ബല്ല കല്യാൺ റോഡിലെ രമേശന്റെ മകൾ സഞ്ജന(20) യെയാണ് ഇന്നലെ വൈകുന്നേരം മൂന്നരയ്ക്കും, രാത്രി എട്ടരയ്ക്കുമിടയിൽ കാണാതായത്. സ്ഥിരമായി ഫോണിൽ ബന്ധപ്പെടുന്ന ഒരാളുടെ കൂടെ പോയെന്ന പിതാവിന്റെ പരാതിയിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
What's Your Reaction?