നെരോത്ത് ശ്രീ പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രം; നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവം
തായന്നൂർ: നെരോത്ത് ശ്രീ പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവം ഏപ്രിൽ 24 മുതൽ മെയ് 1 വരെ നടക്കും. ഏപ്രിൽ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2-മണിക്ക്: കലവറ നിറയ്ക്കൽ. വൈകുന്നേരം 5-മണിക്ക് ആചാര്യ വരവേൽപ്പ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആലമ്പാടി പടിഞ്ഞാറ്റയിൽ പത്മനാഭ പട്ടേരി, ശ്രീ ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി, ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ, (സംസ്ഥാന ശ്രീ എടനീർ മഠം) പൂർണ്ണ കുംഭത്തോടും, വാദ്യമേളങ്ങളോടും, മുത്തു കുടകളോടും കൂടി ക്ഷേത്രത്തിലേക്ക് ആനയിക്കൽ. വൈകുന്നേരം 7-മണിക്ക് പ്രഭാഷണം: ശ്രീ ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി. 8-മണി മുതൽ വിവിധ താന്ത്രിക കർമ്മങ്ങൾ.
ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 5-മണി മുതൽ വിവിധ താന്ത്രിക കർമ്മങ്ങൾ. 12-മണിക്ക് അന്നദാനം. വൈകുന്നേരം 5-മണിക്ക് പൂരക്കളി. അവതരണം: (മുളവന്നൂർ ക്ഷേത്ര കഴകം) 6-മണി മുതൽ വിവിധ കലാപരിപാടികൾ. രാത്രി 8 -മണിക്ക് നാടകം. പ്രശസ്ത സിനിമാതാരം കൂക്കൾ രാഘവൻ പ്രധാന വേഷത്തിൽ എത്തുന്ന "മഞ്ഞു പെയ്യുന്ന മനസ്സ്".
ഏപ്രിൽ 26 ഞായർ രാവിലെ 5-മണി മുതൽ വിവിധ താന്ത്രിക കർമ്മങ്ങൾ. ഉച്ചയ്ക്ക് 12-മണി മുതൽ അന്നദാനം. വൈകുന്നേരം 6-മണി മുതൽ വിവിധയിനം കലാപരിപാടികൾ.
ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ 5-മണി മുതൽ വിവിധ താന്ത്രിക കർമ്മങ്ങൾ. ഉച്ചയ്ക്ക് 12-മണി മുതൽ അന്നദാനം. ഉച്ചയ്ക്ക് 3-മണിക്ക് ബാലചന്ദ്രൻ കൊട്ടോടി അവതരിപ്പിക്കുന്ന സാംസ്കാരിക സദസ്സ്. വൈകുന്നേരം 6-മണിക്ക് ഭജൻ സന്ധ്യ. അവതരണം: (പരപ്പ തളീക്ഷേത്രം) തുടർന്ന് വിവിധയിനം കലാപരിപാടികൾ.
ഏപ്രിൽ 28 ചൊവ്വ രാവിലെ 5-മണി മുതൽ വിവിധ താന്ത്രിക കർമ്മങ്ങൾ. ഉച്ചയ്ക്ക് 12-മണി മുതൽ അന്നദാനം.
ഏപ്രിൽ 29 രാവിലെ 7.10-നും, 8-മണിക്കും ഇടയിൽ കുളങ്ങര ദുർഗ്ഗ ഭഗവതി പ്രതിഷ്ഠ. രാവിലെ 9.48- നും 11.25-നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ദേവി പ്രതിഷ്ഠ. ശ്രീ പെരട്ടൂർ ഭഗവതിയുടെയും, ശ്രീ മടിയൻ ക്ഷേത്രപാലകന്റെയും അനുബന്ധ ദേവി ദേവന്മാരുടെയും പ്രതിഷ്ഠ. 12.30-ന് അന്നദാനം. വൈകുന്നേരം 6-മണി മുതൽ വിവിധയിനം കലാപരിപാടികൾ. രാത്രി 8-മണിക്ക് നാടകം ചൂട്ട്. അവതരണം: ജനനി കാഞ്ഞങ്ങാട്.
ഏപ്രിൽ 30 വ്യാഴം വിവിധ താന്ത്രിക കർമ്മങ്ങൾ 12-മണി മുതൽ അന്നദാനം രാത്രി 8-മണിക്ക് ഐഡിയ സ്റ്റാർ സിംഗർ സീസൺ 9 ഫെയിം ബൽറാം നയിക്കുന്ന മെഗാ മ്യൂസിക്കൽ ലൈവ് ഗാനമേള.
മെയ് 1 വെള്ളി രാവിലെ 5-മണി മുതൽ വിവിധ താന്ത്രിക കർമ്മങ്ങൾ. രാവിലെ 10.10 മുതൽ 11.15 വരെയുള്ള മിഥുനം രാശിയിൽ കേളോത്ത് ചാമുണ്ഡി അമ്മയുടെ പ്രതിഷ്ഠ, ഉപദേവന്മാരുടെ പ്രതിഷ്ഠ. കലശാഭിഷേകം. പ്രസാദ വിതരണം. 1-മണിക്ക് അന്നദാനം.
What's Your Reaction?