പാറശ്ശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ കുറ്റക്കാരി; വിധി നാളെ.

Jan 17, 2025 - 11:19
Jan 17, 2025 - 11:23
 0
പാറശ്ശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ കുറ്റക്കാരി; വിധി നാളെ.

തിരുവനന്തപുരം: കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണ്ണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. മതിയായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കാൻ കഴിയാത്തതിനാൽ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. കേസിലെ ശിക്ഷാവിധി നാളെ.

കൊലപാതകം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow