ദുബായ്-അബുദാബി അതിവേഗ റെയിൽപാത നിർമ്മാണം മെയ് മാസം ആരംഭിക്കും.

2030 ൽ സർവ്വീസ് ആരംഭിക്കും. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൽ കുതിക്കുക.

Jan 17, 2025 - 12:23
 0
ദുബായ്-അബുദാബി അതിവേഗ റെയിൽപാത നിർമ്മാണം മെയ് മാസം ആരംഭിക്കും.

അബുദാബി ഇതിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചതോടെ യു.എ.ഇ.യുടെ റെയിൽ വികസന ഭൂപടത്തിൽ ഹൈ സ്പീഡ് ട്രാക്കിലാകുന്നു. ദുബായ് അബുദാബി അതിവേഗ പാതയിൽ 2030ൽസർവീസ് ആരംഭിക്കും. സ്റ്റേഷൻ പാക്കേജുകൾ എന്നിവ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമാണ് ഇതിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചത്. നാല് ഘട്ടങ്ങളായി നിർമ്മിക്കുന്ന ഹൈ സ്പീഡ് റൈലിന്റെ രണ്ടാംഘട്ടത്തിൽ അബുദാബി നഗരത്തിനുള്ളിൽ 10 സ്റ്റേഷനുകൾ ഉള്ള ഇൻസിറ്റി റെയിൽവേ ശൃംഗല വികസിപ്പിക്കും. മൂന്നാം ഘട്ടത്തിൽ അബുദാബിയെയും, അൽഐനെയും ബന്ധിപ്പിക്കും. നാലാം ഘട്ടത്തിൽ ദുബായിൽ നിന്ന് ഷാർജ, അജ്മാൻ, ഉമ്മുൽ കുവൈൻ, റാസൽഖൈമ,ഫുജൈറ എമിറേറ്റുകളെയും അതിവേഗ പാതയുമായി ബന്ധിപ്പിക്കും. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിലാകും അതിവേഗം ട്രെയിൻ കുതിക്കുക. ആദ്യഘട്ടത്തിൽ അബുദാബി അൽസാഹിയ മുതൽ, ദുബായ് ജദ്ദാഫ് വരെയാണ് 150 കിലോമീറ്റർ ട്രാക്ക് ഒരുക്കുന്നത്. ഇതിൽ 31 കിലോമീറ്റർ തുരങ്കമാണ്.

 അൽസാഹിയ (എഡിടി)

 സാദിയാത്ത് ദ്വീപ് (എഡിഎസ്)

 യാസ് ഐലൻഡ് (യാസ്)

 അബുദാബി എയർപോർട്ട് (എ യുഎച്ച്)

 ജദ്ദാഫ് (ഡിജെഡി)

 എന്നീ 5 സ്റ്റേഷനുകൾ.

 ഇതിൽ (എഡിറ്റി)എ (യുഎച്ച്)(ഡിജെഡി) എന്നിവ ഭൂഗർഭ സ്റ്റേഷനുകൾ ആയിരിക്കും.

 പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യുഎഇയിലെ ഏറ്റവും വലിയ രണ്ടു നഗരങ്ങളും, സാമ്പത്തിക കേന്ദ്രങ്ങളും തമ്മിലുള്ള യാത്ര ദൈർഘ്യം അരമണിക്കൂറായി കുറയും

What's Your Reaction?

like

dislike

love

funny

angry

sad

wow