സ്കൂട്ടറിൽ കയറ്റി 11 വയസ്സുകാരിയെ ഉപദ്രവിച്ച സംഭവം: യുവാവ് പോക്‌സോ പ്രകാരം അറസ്റ്റിൽ

Mar 19, 2026 - 13:28
 0
സ്കൂട്ടറിൽ കയറ്റി 11 വയസ്സുകാരിയെ ഉപദ്രവിച്ച സംഭവം: യുവാവ് പോക്‌സോ പ്രകാരം അറസ്റ്റിൽ

കാസർകോട്: 11 വയസ്സുള്ള പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കർണാടകയിലെ ബണ്ട്വാൾ സജിപ്പ മൂഡു ജദക്കൊടി ഹൗസിലെ അബ്ദുറഹ്മാൻ (26)നെയാണ് മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ പി. കെ. ജിജീഷും സംഘവും തലപ്പാടിയിൽ വെച്ച് പിടികൂടിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി റോഡരികിലൂടെ നടന്ന് പോകുന്നതിനിടെയാണ് സ്കൂട്ടറിൽ എത്തിയ യുവാവ് സമീപിച്ചത്. പെൺകുട്ടി പോകുന്ന സ്ഥലത്തേക്കാണ് താനും പോകുന്നതെന്ന് പറഞ്ഞ് വിശ്വാസം നേടിയ ശേഷം സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.

വീട്ടിലെത്തിയ പെൺകുട്ടി സംഭവ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത മഞ്ചേശ്വരം പോലീസ് വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow