കർണ്ണാടക-ഉൻസൂരിൽ പൂച്ചക്കാട് സ്വദേശിനിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aug 12, 2026 - 13:00
 0
കർണ്ണാടക-ഉൻസൂരിൽ പൂച്ചക്കാട് സ്വദേശിനിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞങ്ങാട്: കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശിനിയായ യുവതിയെ കർണാടക ഉൻസൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ (25) ആണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉൻസൂർ ബ്രാഞ്ചിൽ ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു അനുശ്രീ. ഡിസംബർ 26ന് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതായാണ് വിവരം. മരണവിവരമറിഞ്ഞ് ബന്ധുക്കൾ കർണാടക ഉൻസൂരിലേക്ക് പുറപ്പെട്ടു.

പൂച്ചക്കാട് കിഴക്കേക്കരയിലെ തയ്യിൽ വീട്ടിൽ കെ. ചന്ദ്രന്റെയും റീനയുടെയും മകളാണ് അനുശ്രീ. ചന്ദ്രൻ നീലേശ്വരത്ത് മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തിവരികയാണ്. സഹോദരി: ശ്രീലക്ഷ്മി.

What's Your Reaction?

like

dislike

love

funny

angry

sad

wow