പാത്രം കഴുകുന്നതിനിടെ പുഴയിൽ വീണു; യുവതിയെ കാണാതായി

Aug 19, 2026 - 09:11
 0
പാത്രം കഴുകുന്നതിനിടെ പുഴയിൽ വീണു; യുവതിയെ കാണാതായി

നീലേശ്വരം: പാത്രം കഴുകുന്നതിനിടെ പുഴയിൽ വീണ യുവതിയെ കാണാതായി. കണിച്ചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർ അജീവന്റെ ഭാര്യ നദിയെ (48) ആണ് കാണാതായത്. ഇന്ന് രാവിലെയാണ് സംഭവം.

നദിയുടെ മൊബൈൽ ഫോൺ പുഴയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നീലേശ്വരം പോലീസ്, ഫയർഫോഴ്സ്, സ്കൂബാ ടീം എന്നിവർ നാട്ടുകാരുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ തുടരുകയാണ്.

നീലേശ്വരം നഗരസഭ ചെയർമാൻ പി. പി. മുഹമ്മദ് റാഫി, കൗൺസിൽ അംഗങ്ങളായ കെ. സതീശൻ, ഇ. ഷജീർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow