സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില.
പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിട്ടു. പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ വില 7810 രൂപ. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്നു കുതിപ്പു തുടര്‍ന്ന വില 62,000 കടക്കുമെന്ന ഘട്ടത്തില്‍ ഇന്നലെ തിരിച്ചിറങ്ങിയിരുന്നു.
സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണ വില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വരെ ഉയര്‍ന്നു. ഏകദേശം 38% ത്തോളം ഉയര്‍ച്ചയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ രൂപ 83.25ല്‍ നിന്നും 85 എന്ന നിലയില്‍ ഡോളറിലേക്ക് ദുര്‍ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായി.
What's Your Reaction?