സിബി തോമസ് തിരക്കഥയെഴുതിയ സെവൻ സെക്കന്റ്സ് ചിത്രകരണം തുടങ്ങി
കാസർകോട്: ആൽഫൈയിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയൻ വർഗീസ് നിർമ്മിച്ച് സിബി തോമസ് തിരക്കഥയെഴുതി സാബു ജയിംസ് സംവിധാനം ചെയ്യുന്ന സെവൻ സെക്കന്റ്സ് എന്ന സിനിമയുടെ ചിത്രീകരണം കാസർകോട് ആരംഭിച്ചു. എടനീർ മഠാധിപതി സച്ചിദാനന്ദഭാരതി സ്വാമിജി ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. സിബി തോമസ്, ശ്രീകാന്ത് മുരളി, ദിലീഷ് പോത്തൻ, വിജയരാഘവൻ, മീനാക്ഷി, അനൂപ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുറ്റവും ശിക്ഷയും എന്ന ചിത്രത്തിനു ശേഷം സിബി തോമസ് തിരക്കഥ എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് സെവൻസ് സെക്കന്റ്സ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിബി തോമസ് അഭിനയിക്കുന്ന 28-ാ മത്തെ ചിത്രമാണ് ഇത്. സംവിധായകൻ സാബു ജയൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു..
What's Your Reaction?