"ലഹരി മാഫിയയുമായി ഇനി ചർച്ചയില്ല; വേരറുക്കും, സ്വത്തുകൾ കണ്ടുകെട്ടും" മന്ത്രി രമേശ് ചെന്നിത്തല
കാസർകോട്: സംസ്ഥാനത്തെ ലഹരി മാഫിയയുമായി ഇനി യാതൊരു ചർച്ചയോ വിട്ടുവീഴ്ചയോ ഉണ്ടാകില്ലെന്നും, ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി വിൽപ്പനക്കാരുടെ സ്വത്തുകൾ കണ്ടുകെട്ടുകയും കാപ്പ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
ഓപറേഷൻ തൂഫാൻ ജാഗരൺ ജില്ലാ തല ഉദ്ഘാടനം നായൻമാർമൂല ടി.ഐ.എച്ച്.എസ്.എസ്.-ൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വർഷം കാഞ്ഞങ്ങാട്ട് മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയെ അനുസ്മരിച്ച മന്ത്രി, കോരിച്ചൊരിയുന്ന മഴയിലും ആയിരങ്ങൾ പങ്കെടുത്ത ആ പരിപാടിയിലാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ലഹരി മാഫിയക്കെതിരെ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് പറഞ്ഞു.
"ഒരു അവസരം ലഭിച്ചാൽ സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേരറുക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അതാണ് സർക്കാർ നടപ്പാക്കുന്നത്. ലഹരിക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ലഹരി മാഫിയയുടെ വേരറുക്കാൻ സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ശക്തമായ നടപടി സ്വീകരിക്കും," മന്ത്രി പറഞ്ഞു.
What's Your Reaction?