മാലിന്യം തള്ളിയ അന്യസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ പിടികൂടി; തിരികെ വാരിപ്പിച്ച് ശിക്ഷ

Jul 27, 2026 - 11:26
 0
മാലിന്യം തള്ളിയ അന്യസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ പിടികൂടി; തിരികെ വാരിപ്പിച്ച് ശിക്ഷ

മടിക്കൈ: മടിക്കൈ കോളിക്കുന്നിൽ റോഡരികിൽ മാലിന്യം തള്ളാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ കൈയോടെ പിടികൂടി. ഇന്ന് രാവിലെയായിരുന്നു സംഭവം.

ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി വൻതോതിൽ മാലിന്യം റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് തൊഴിലാളികളെ തടഞ്ഞുവെക്കുകയും തള്ളിയ മാലിന്യങ്ങൾ അവരെക്കൊണ്ടുതന്നെ തിരികെ വാരിമാറ്റിക്കുകയും ചെയ്തു.

മാലിന്യം നീക്കം ചെയ്ത് പരിസരം പൂർണമായും ശുചീകരിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന പ്രവണതക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും റോഡരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പരാതി നൽകി നിയമനടപടി സ്വീകരിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow