പെർളടുക്കം മുന്തൻ ബസാറിൽ വ്യാജമദ്യവും കർണാടക മദ്യവുമായി യുവതി എക്സൈസ് പിടിയിൽ

Sep 2, 2026 - 10:34
 0
പെർളടുക്കം മുന്തൻ ബസാറിൽ വ്യാജമദ്യവും കർണാടക മദ്യവുമായി യുവതി എക്സൈസ് പിടിയിൽ

കാസർകോട്: പെർളടുക്കം മുന്തൻ ബസാറിൽ വ്യാജമദ്യവും കർണാടക മദ്യവുമായി യുവതി എക്സൈസിന്റെ പിടിയിലായി. കൊളത്തൂർ സ്വദേശിനി പി. ജയവസന്ത (46)യാണ് പിടിയിലായത്.

കാസർകോട് ഐബി പ്രിവന്റീവ് ഓഫീസർ എം. കെ. രവീന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്തടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. പി. ഷഹബാസ് അഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് യുവതിയെ പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ കെ. ഗോപി, കെ. എ. ജനാർദ്ദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. കെ. സുനിൽകുമാർ, കെ. പി. ജോബി, വി. മോഹൻ അജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജസ്ന കെ. ചന്ദ്രൻ, സയന കെ. വി. കെ., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം. കെ. രാധാകൃഷ്ണൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow