അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി ഷാർജയിൽ മരിച്ചു
ഷാർജ: കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി ഗൾഫിൽ അസുഖത്തെ തുടർന്ന് മരിച്ചു. ഷാർജയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ടി. രാജേഷ് (53) ആണ് മരിച്ചത്.
പരേതരായ രാജു–സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീദേവി (മടിക്കൈ ഗ്രാമപഞ്ചായത്ത് ജീവനക്കാരി). സഹോദരങ്ങൾ: രാജീവൻ, സജിനി (എസ്.ടി. ഡെവലപ്മെന്റ് ബോർഡ്, കാഞ്ഞങ്ങാട്). മൃതദേഹം നാളെ നാട്ടിലെത്തിക്കും.
What's Your Reaction?