കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Sep 1, 2026 - 07:31
Sep 1, 2026 - 07:39
 0
കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി.തൈക്കടപ്പുറം സിറോഡ് കടപ്പുറത്തെ സ്റ്റോർ ജംഗ്ഷനിലെ ഹനീഫ-റഹ്മത്ത് ദമ്പതികളുടെ ഏക മകൻ. അജ്മലി(22)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് വീടിനു സമീപം കടലിൽ കുളിക്കുന്നതിനിടെയാണ് തിരയിൽപ്പെട്ട് അജ്മലിനെ കാണാതായത്. കടൽക്കരയിൽ നിന്നും അജ്മലിൻ്റെ മൊബൈലും, വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയിലും, ഫയർഫോഴസും, കോസ്റ്റൽ ഗാർഡും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

അതിനിടയിലാണ് ഇന്ന് രാവിലെ അഴിത്തലയിൽ നിന്നും ഒഴുകി പോകുന്ന നിലയിൽ മത്സ്യ തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർ നടപടികൾക്കായി ജില്ലാശുപത്രിയിലേക്ക് മാറ്റി. അക്കൗണ്ടിംഗ് ജോലി ചെയ്യുകയായിരുന്നു അജ്മൽ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow