ബേക്കൽ മൗവ്വലിൽ വൈദ്യുത ലൈനിൽ തട്ടി കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു

Sep 1, 2026 - 07:19
 0
ബേക്കൽ മൗവ്വലിൽ വൈദ്യുത ലൈനിൽ തട്ടി കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു

കാഞ്ഞങ്ങാട്: ബേക്കൽ മൗവ്വലിൽ വൈദ്യുത ലൈനിൽ തട്ടി കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. ഉടുപ്പിയിൽ നിന്ന് കൊച്ചിയിലേക്ക് ഫ്രിഡ്ജുകൾ കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ബേക്കൽ റെയിൽവേ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ മൗവ്വൽ വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.

വൈദ്യുത ലൈനിൽ തട്ടിയതിനെ തുടർന്നാണ് ലോറിയിൽ തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് കാസർകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി. രാവിലെ എട്ടുമണിയോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.

അപകടത്തിൽ ലോറി ഭാഗികമായി കത്തിനശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow