ഉപ്പിലിക്കൈ ഗുരുവനം സ്വദേശി എം.കെ. വിജയനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ ഗുരുവനം സ്വദേശി എം.കെ. വിജയനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെയാണ് ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരനായിരുന്നു വിജയൻ. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
What's Your Reaction?