കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം മടിക്കൈയിൽ

Jan 21, 2026 - 20:55
Jan 21, 2026 - 20:56
 0
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം മടിക്കൈയിൽ

മടിക്കൈ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം 25, 26 തീയതികളിൽ മടിക്കൈ കാലിച്ചാംപൊതിയിൽ നടക്കും. 25ന് രാവിലെ കേന്ദ്ര സർവകലാശാല സ്കൂൾ ഓഫ് മെഡിസിൻ വിഭാഗം ഡീൻ പ്രൊഫസർ മാത്യു ജോർജ് ഉദ്ഘാടനം ചെയ്യും. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ശാസ്ത്രത്തിന്റെ സന്ദേശം എത്തിക്കുന്നതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വായനശാല ക്ലബ്ബ് പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, ശാസ്ത്ര പ്രവർത്തകർ, പൊതുജനങ്ങൾ, മുഖ്യധാരാ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തം ഉദ്ഘാടന സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ ഇടുക്കി അടിമാലിയിൽ നടക്കുന്ന അറുപത്തിമൂന്നാം സംസ്ഥാന വാർഷികത്തിന്റെ മുന്നോടിയായി നടക്കുന്ന സമ്മേളനത്തിൽ കാസർകോട്, പരപ്പ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മേഖലാസമ്മേളനത്തിൽ നിന്ന് തിരഞ്ഞെടുത്തു 150 പ്രതിനിധികൾ പങ്കെടുക്കും. സമഗ്ര വികസനത്തിന് ശാസ്ത്രീയ സമീപനം വിചാരം പഠനം ഗവേഷണം ജനകീയ ഇടപെടൽ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം വേദിയാകും. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി, സ്ത്രീസമത്വം, തൊഴിൽ, സാമൂഹ്യനീതി, ശാസ്ത്ര സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാറുകളും, പ്രബന്ധാവതരണങ്ങളും, സംവാദങ്ങളും സമ്മേളനത്തിലെ വിവിധ സെഷനുകളിലായി നടക്കും. 26ന് വൈകിട്ട് സമ്മേളനം സമാപിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ശശീന്ദ്രൻ മടിക്കൈ, പി കുഞ്ഞി കണ്ണൻ എന്നിവർ അറിയിച്ചു സമ്മേളനത്തിന്റെ വിജയത്തിന് മുഴുവൻ ആളുകളുടെയും സഹകരണം പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ കൈരളിയും സെക്രട്ടറി പി പി രാജനും അഭ്യർത്ഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow