വാക്കു തര്‍ക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് 17-കാരന്‍ മരിച്ചു
മലപ്പുറം: വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റ് ചികിൽസയിൽ ആയിരുന്ന 17കാരൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം കൃഷ്ണനാണ് മരിച്ചത്. അച്ഛൻ ശബരിയെ പോലിസ് കസ്റ്റഡിയിൽ എടുത്തു. വാക്കുതർക്കത്തിനിടയിൽ ശ്യാമിന്റെ തലയിൽ അബദ്ധത്തിൽ അടിയേൽക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ അച്ഛൻ ശബരി പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെവൈകിട്ടോടെയാണ് മരിച്ചത്. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.
What's Your Reaction?