ലഞ്ച് ബോക്സിൽ തോക്കുമായി വന്ന വിദ്യാർത്ഥി അധ്യാപകനെ വെടിവെച്ചു.

Aug 22, 2025 - 17:31
 0
ലഞ്ച് ബോക്സിൽ തോക്കുമായി വന്ന വിദ്യാർത്ഥി അധ്യാപകനെ വെടിവെച്ചു.

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഉധംസിങ് നഗറില്‍ അധ്യാപകനു നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥി. ശ്രീ ഗുരുനാനാക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സമരത്ത് ബജ്വവ എന്ന വിദ്യാര്‍ഥിയാണ് ലഞ്ച് ബോക്സില്‍ തോക്ക് ഒളിപ്പിച്ചു വന്ന് ആക്രമണം നടത്തിയത്. ഫിസിക്‌സ് അധ്യാപകനായ ഗഗന്‍ദീപ് സിംഗ് കോഹ്ലി കഴിഞ്ഞ ദിവസം ക്ലാസില്‍ വച്ച് സമരത്ത് ബജ്വവയെ തല്ലിയിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് വിദ്യാര്‍ഥി കൃത്യം നടത്തിയത്. അധ്യാപന്റെ പിറകില്‍ നിന്നാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സക്ക് വിധേയനാക്കി. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബജ്വയെ ജീവനക്കാരാണ് പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow