ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ചതായി പരാതി.

Oct 17, 2025 - 19:55
 0
ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ചതായി പരാതി.

തിരുവനന്തപുരം കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ചതായി പരാതി. ഇന്ന് പുലർച്ചെ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആരാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ല എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. ടെക്നോപാർക്ക് ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow