സുഡാൻ പൗരന്മാർക്ക് യുഎഇ താമസ വിസ, പ്രവേശന പെർമിറ്റ് പിഴകൾ ഒഴിവാക്കി.
അബുദാബി: മാനുഷിക മൂല്യങ്ങളോടുള്ള യുഎഇയുടെ ദീർഘകാല പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഒരു അനുകമ്പാപൂർണ്ണമായ സമീപനത്തിന്റെ ഭാഗമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ശനിയാഴ്ച സുഡാൻ റിപ്പബ്ലിക്കിലെ പൗരന്മാർക്ക് റെസിഡൻസി വിസകളും, പ്രവേശന പെർമിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ പിഴകളും എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചു.
2025 മെയ് 19 മുതൽ പ്രാബല്യത്തിൽ വരുന്നതും, വർഷാവസാനം വരെ തുടരുന്നതുമായ ഈ നിയമം യുഎഇയിൽ താമസിക്കുന്ന സുഡാനീസ് പൗരന്മാർക്ക് സാമ്പത്തിക പിഴകളില്ലാതെ അവരുടെ പദവി ക്രമപ്പെടുത്താൻ കഴിയുമെന്ന് ഐസിപി പറഞ്ഞു.
യുഎഇയുടെ വിവേകപൂർണ്ണമായ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പുറപ്പെടുവിച്ച ഈ തീരുമാനം, നിലവിൽ സുഡാൻ നേരിടുന്ന അസാധാരണമായ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണെന്നും, ആവശ്യമുള്ളവരെ, പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണയ്ക്കുന്നതിൽ യുഎഇയുടെ അചഞ്ചലമായ സമീപനമാണിതെന്നും, സഹിഷ്ണുതയുടെയും, മാനുഷിക ഐക്യദാർഢ്യത്തിന്റെയും ഒരു ദീപസ്തംഭമെന്ന നിലയിൽ രാജ്യത്തിന്റെ പങ്കിനെ ഇത് കൂടുതൽ എടുത്തു കാട്ടുമെന്നും ഐ സി പി വ്യക്തമാക്കി.
പിഴ കുടിശ്ശികയുള്ള സുഡാനീസ് പൗരന്മാർക്ക് അവരുടെ ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴി അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനും, പുതുക്കൽ അപേക്ഷകൾ സമർപ്പിക്കാനും കഴിയുമെന്ന് അതോറിറ്റി വിശദീകരിച്ചു.
What's Your Reaction?