മെയ് ദിനം; ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു.

Apr 29, 2025 - 08:35
 0
മെയ് ദിനം; ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു.

മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി മെയ് ഒന്നിന്ന് ബഹ്റൈനിൽ പൊതു അവധിയായിരിക്കുമെന്ന് കിരീടാവകാശിയും , പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിറക്കി.

സർക്കുലർ പ്രകാരം രാജ്യത്തുടനീളമുള്ള എല്ലാ മന്ത്രാലയങ്ങൾക്കും, പൊതു സ്ഥാപനങ്ങൾക്കും മെയ് ഒന്ന് വ്യാഴാഴ്ച അവധിയായിരിക്കും.

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും സംഭാവനകളെയും ആദരിക്കുന്ന 80-ലധികം രാജ്യങ്ങളിൽ മെയ് ഒന്ന് പൊതു അവധി ദിവസമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow