വനിത ഓഫീസർമാരില്ലാതെ സ്ത്രീകളുടെ വാഹനങ്ങൾ പരിശോധിക്കുന്നത് നിയമവിരുദ്ധം.

May 22, 2025 - 12:02
 0
വനിത ഓഫീസർമാരില്ലാതെ സ്ത്രീകളുടെ വാഹനങ്ങൾ പരിശോധിക്കുന്നത് നിയമവിരുദ്ധം.

കുവൈറ്റ് സിറ്റി: കൗൺസിലർ മുദാബ് അൽ അർദി അധ്യക്ഷനായ ക്രിമിനൽ കോടതി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ഒരു സ്ത്രീ ഓടിക്കുന്ന വാഹനം പരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ല എന്ന് സ്ഥിരീകരിച്ചുകൊണ്ട് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു. ഈ ആവശ്യകത ലംഘിച്ച് നടത്തുന്ന ഏതൊരു പരിശോധനയും നിയമപരമായി അസാധുവായി കണക്കാക്കപ്പെടുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യമില്ലാതെ നിയമപാലകർ ഒരു സ്ത്രീയുടെ വാഹനം പരിശോധന നടത്തിയ കേസിൽ നിന്നാണ് കോടതിയുടെ ഈ വിധിയുണ്ടായത്. അഭിഭാഷകൻ അയദ് അൽ റാഷിദി അവതരിപ്പിച്ച പ്രതിവാദം കോടതി അംഗീകരിക്കുകയായിരുന്നു. ഭരണഘടനപരമായ പരിരക്ഷകളും, വ്യക്തിപരമായ സ്വകാര്യത സംരക്ഷിക്കുന്നത് നിയമ തത്വങ്ങളും അനുസരിച്ച് ഒരു വാഹനം വ്യക്തിയുടെ സ്വകാര്യ മേഖലയുടെ ഒരു വിപുലീകരണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതനുസരിച്ച് സ്ത്രീകളെയോ, അവരുടെ വാഹനങ്ങളെയോ പരിശോധിക്കുന്നത് വനിതാ നിയമനിർവ്വഹണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കണം. പരിശോധന, പിടിച്ചെടുക്കൽ, പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ അന്തസ്സും, സ്വകാര്യതയും സംരക്ഷിക്കുന്നതിൽ നടപടിക്രമപരമായ ഔചിത്യത്തിന്റെ നിയമപരമായ മാനദണ്ഡത്തെ ഈ വിധി ശക്തിപ്പെടുത്തുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow