യോഗയ്ക്ക് നൽകിയ സംഭാവന; ഷെയ്ഖ അലി അൽ-ജാബർ അൽ-സബയ്ക്ക് ഇന്ത്യൻ സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു .

Apr 29, 2025 - 14:28
 0
യോഗയ്ക്ക് നൽകിയ സംഭാവന; ഷെയ്ഖ അലി അൽ-ജാബർ അൽ-സബയ്ക്ക് ഇന്ത്യൻ സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു .

കുവൈറ്റ്സിറ്റി: ആഗോളതലത്തിൽ യോഗ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് കുവൈറ്റ് യോഗാ പ്രാക്ടീഷണർ ഷെയ്ഖ ഷെയ്ഖ അലി അൽ-ജാബർ അൽ-സബയ്ക്ക് പത്മശ്രീ അവാർഡ് നൽകി ഇന്ത്യ ആദരിച്ചു. 

ഈ വർഷം ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡ് ലഭിച്ച ആദ്യത്തെ കുവൈറ്റ് പൗരയാണിവർ. ഈ വർഷം എട്ട് അന്താരാഷ്ട്ര പുരസ്കാര ജേതാക്കളിൽ ഒരാളുമാണ് ഷെയ്ഖ അലി. 

രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു യോഗ മേഖലയിലെ പത്മശ്രീ പുരസ്‌കാരം ഷെയ്ഖ അലിക്ക് സമ്മാനിച്ചു. മികച്ച യോഗാഭ്യാസിയായ ഷെയ്ഖ അലി ജാബിർ കുവൈറ്റിലെ ആദ്യത്തെ ഔദ്യോഗിക ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരാത്മ ഫോർ യോഗ എഡ്യൂക്കേഷന്റെ സ്ഥാപകയാണ്. സാംസ്കാരികരംഗത്തും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ഷെയ്ഖ അലി ജാബിർ.

What's Your Reaction?

like

dislike

love

funny

angry

sad

wow