സൗരോർജ്ജ പദ്ധതി നടപ്പാക്കി ലുലു ഗ്രൂപ്പ്. 

Sep 12, 2025 - 06:00
 0
സൗരോർജ്ജ പദ്ധതി നടപ്പാക്കി ലുലു ഗ്രൂപ്പ്. 

ദുബായ്: യുഎഇയുടെ സുസ്ഥിരത നീക്കങ്ങൾക്ക് പിന്തുണ നല്‍കാൻ സൗരോർജ്ജ പദ്ധതി നടപ്പാക്കി ലുലു ഗ്രൂപ്പ്.  പോസിറ്റീവ് സീറോ ഗ്രൂപ്പുമായി സഹകരിച്ചാണ് ലുലു കേന്ദ്രങ്ങളില്‍ സോളാര്‍ റൂഫ് ടോപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചത്. ദുബായ് അൽ വർഖ, ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക്, റഷീദിയ ലുലു ഹൈപ്പർമാർക്കറ്റുകൾ, ലുലു സെൻട്രൽ ലോജിസ്റ്റിക്സ് സെൻ്റർ, ദുബായ് റീജിയിണൽ ഓഫീസ് എന്നിവടങ്ങളിലാണ് സോളാർ റൂഫ് ടോപ്പ് സ്ഥാപിച്ചത്. ഇതിലൂടെ 37 മില്യൺ കിലോവാൾട്ടിലധികം ക്ലീൻ എൻർജി ഉത്പാദിപ്പിക്കാനാകും. 25000 ടണ്ണോളം കാർബൺ എമിഷൻ കുറയ്ക്കാൻ പദ്ധതി വഴിവയ്ക്കും. നാല് ലക്ഷത്തിലധികം പുതിയ ചെടികൾ നടുന്നതിന് തുല്യമാണിത്. 6000 ഗ്യാസോലിൻ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് ഒഴിവാകുന്നതിനും, 9000 ടൺ മാലിന്യ നിർമാർജനത്തിനും സമാനമാണ് നേട്ടം. 58000 ബാരൽ എണ്ണ സംരക്ഷണത്തിന് പദ്ധതി സഹായകരമാകും. പോസിറ്റീവ് സീറോ ഗ്രൂപ്പുമായി സഹകരിച്ചുള്ള പദ്ധതിയുടെ ധാരണാപത്രം ദുബായിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം എ, പോസിറ്റീവ് സീറോ ചെയർമാൻ അബ്ദുൾ ഗാഫർ ഹുസൈൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലുലു ബിസിനസ് ഡെവലപ്പ്മെൻ്റ് റീജിയണൽ ഡയറക്ടർ ഹുസെഫ മൂസ രൂപാവാല, പോസിറ്റീവ് സീറോ സിഇഒ ഡേവിഡ് ഔറായു എന്നിവർ ചേർന്ന് ഒപ്പുവച്ചു. യുഎഇയുടെ സുസ്ഥിരതാ നീക്കങ്ങൾക്കും ‘നെറ്റ് സീറോ 2050’ ലക്ഷ്യങ്ങൾക്കും പിന്തുണ നൽകുന്നതിനായാണ് പദ്ധതിയെന്നും ഊർജ്ജ സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉയർത്തികാട്ടുകയാണ് ലുലുവെന്നും ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം എ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow