ഒമാനിൽ പത്തും,ഏഴും വയസുള്ള സഹോദരങ്ങൾ മുങ്ങിമരിച്ചു.

May 2, 2025 - 22:55
 0
ഒമാനിൽ പത്തും,ഏഴും വയസുള്ള  സഹോദരങ്ങൾ മുങ്ങിമരിച്ചു.

മസ്‌കറ്റ്: ഖബൗറ വിലായത്തിലെ കടൽത്തീരത്ത് നീന്തുന്നതിനിടെ  പത്തും, ഏഴും വയസ്സുള്ള രണ്ട് സഹോദരങ്ങൾ മുങ്ങിമരിച്ചതായി റോയൽ ഒമാൻ പോലീസ് (ആർ‌ഒ‌പി) അറിയിച്ചു.

ആർ‌ഒ‌പിയുടെ കണക്കനുസരിച്ച്, കോസ്റ്റ് ഗാർഡ് പോലീസും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു മൃതദേഹങ്ങളും കണ്ടെടുത്തു. വഖാസ് അൽ ഫാർസി, ഫാരിസ് അൽ ഫാർസി എന്നീ കുട്ടികളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കുട്ടികൾ കടലിലോ, വാടിയിലോ പോകുമ്പോൾ അവരെ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുകളും, പ്രചാരണങ്ങളും ഉണ്ടായിരുന്നിട്ടും ഒമാനിൽ കുട്ടികൾക്കിടയിൽ മുങ്ങിമരണ കേസുകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2022 ൽ 324 മുങ്ങിമരണ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2023 ൽ ഏകദേശം 166 മുങ്ങിമരണ കേസുകൾ രജിസ്റ്റർ ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow