കള്ളപ്പണം വെളുപ്പിച്ചതിന്ന് ഇന്ത്യൻ കോടീശ്വരന് അഞ്ചു വർഷം തടവ്.

May 2, 2025 - 20:17
 0
കള്ളപ്പണം വെളുപ്പിച്ചതിന്ന് ഇന്ത്യൻ കോടീശ്വരന് അഞ്ചു വർഷം തടവ്.

ദുബായ്: ദുബായ് 33 മില്യൺ ദിർഹത്തിന് ഡി 5 നമ്പർ പ്ലേറ്റ് സ്വന്തമാക്കി പ്രശസ്ഥനായ ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിംഗ് സാഹ്നിയെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റത്തിന് അഞ്ച് വർഷം തടവിന് ശിക്ഷിച്ചു.

ദുബായിലെ നാലാമത്തെ ക്രിമിനൽ കോടതി ഇയാളിൽ നിന്ന് 150 മില്യൺ ദിർഹം കണ്ടുകെട്ടാനും അഞ്ച് ലക്ഷം ദിർഹം പിഴ ചുമത്താനും ഉത്തരവിട്ടു.  ജയിൽ ശിക്ഷ പൂർത്തിയായതിന് ശേഷം നാടുകടത്താനും കോടതി വിധിച്ചു.

2024 ഡിസംബർ 18 ന് ബർ ദുബായ് പോലീസ് സ്റ്റേഷനിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസിൽ സാഹ്നിയുടെ മകൻ ഉൾപ്പെടെ 33 പേരെ പ്രതി ചേർത്തിരുന്നു. 

കോടതി വിധി പ്രകാരം, പ്രതികൾ ഷെൽ കമ്പനികളും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും ഉപയോഗിച്ച് ഗുരുതരമായ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖല നടത്തിയിരുന്നു. യുഎഇയിലും വിദേശത്തും വിപുലമായ സാമ്പത്തിക ഡാറ്റയും ബിസിനസ് ബന്ധങ്ങളും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കള്ളപ്പണം വെളുപ്പിച്ചതായി കരുതുന്ന 150 മില്യൺ ദിർഹം, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, കേസുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു.

യുഎഇ, യുഎസ്, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രോപ്പർട്ടി മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ സ്ഥാപകനായ സാഹ്നി, ഉയർന്ന നിക്ഷേപങ്ങൾക്കും ആഡംബരപൂർണ്ണമായ ജീവിതശൈലിക്കും പേരുകേട്ടയാളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow