യുഎസ്-യൂറോപ്യൻ എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് കുവൈറ്റ് സർജൻ ഡോ. വദ്ദ അൽ- രിഫായിയെ തിരഞ്ഞെടുത്തു.

കുവൈറ്റിൽ നിന്നും, ഗൾഫ് മേഖലയിൽ നിന്നും, അറബ് ലോകത്തുനിന്നും, ഈ ബഹുമതി നേടുന്ന ആദ്യത്തെ സർജനാണ് ഡോക്ടർ രിഫായി.

May 2, 2025 - 23:21
 0
യുഎസ്-യൂറോപ്യൻ എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് കുവൈറ്റ് സർജൻ ഡോ. വദ്ദ അൽ- രിഫായിയെ തിരഞ്ഞെടുത്തു.

കുവൈത്ത് സിറ്റി: യൂറോപ്പ്യൻ സർജിക്കൽ അസോസിയേഷനുമായുള്ള 2025ലെ ശാസ്ത്ര വിനിമയ പരിപാടിയിൽ പങ്കെടുക്കാൻ കുവൈറ്റിലെ പ്രമുഖ ഡോക്ടറും, ക്രൈയ്റ്റൺ സർവ്വകലാശാലയിലെ സർജറി വിഭാഗം ചെയർമാനുമായ ഡോക്ടർ വദ്ദ അൽ രിഫായിയെ അമേരിക്കൻ സർജിക്കൽ അസോസിയേഷൻ തിരഞ്ഞെടുത്തു. കുവൈറ്റിൽ നിന്നും, ഗൾഫ് മേഖലയിൽ നിന്നും, അറബ് ലോകത്തുനിന്നും, ഈ ബഹുമതി നേടുന്ന ആദ്യത്തെ സർജനാണ് ഡോക്ടർ രിഫായി. 

സ്വിറ്റ്സർലഡിലെ ജനീവയിൽ നടക്കുന്ന യൂറോപ്പ്യൻ സൊസൈറ്റി ഓഫ് സർജറിയുടെ മുപ്പത്തിയൊന്നാമത് വാർഷിക യോഗത്തിൽ ആദരിക്കപ്പെടാൻ കഴിഞ്ഞതിൽ ഡോക്ടർ അതിയായ സന്തോഷം പ്രകടിപ്പിച്ചു. സമ്മേളനം വെള്ളിയാഴ്ച ആരംഭിച്ച ശനിയാഴ്ച അവസാനിക്കും. കുവൈത്ത് മെഡിക്കൽ വൈദഗ്ധ്യത്തിന്റെ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തെയാണ് തന്റെ തെരഞ്ഞെടുപ്പ് പ്രതിഫലിപ്പിക്കുന്നത് എന്നും, ആഗോള ആരോഗ്യ സംരക്ഷണ സമൂഹത്തിൽ രാജ്യത്തിന്റെ ആദരണീയമായ പദവി അടിവരയിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈറ്റിനെയും, മാനവികതയും സേവിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത എടുത്ത് പറഞ്ഞുകൊണ്ട് രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം മുന്നോട്ടു കൊണ്ടു പോകുന്നതിൽ അന്താരാഷ്ട്ര മെഡിക്കൽ സ്ഥാപനങ്ങളുമായുള്ള ശാസ്ത്രീയ സഹകരണത്തിന്റെയും, വിജ്ഞാന വിനിമയത്തിന്റെയും പ്രാധാന്യം ഡോക്ടർ അൽ രിഫായി എടുത്തു പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow