കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

Sep 16, 2025 - 18:20
 0
കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ദോഹ: കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സി റിങ് റോഡിലെ അമേരിക്കൻ ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായുള്ള ഈ ക്യാമ്പിൽ രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾക്കൊപ്പം ജനറൽ മെഡിസിൻ, കാർഡിയോളജി, ഓർത്തോപീഡിക്‌സ്, ഗൈനക്കോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനവും ലഭ്യമാക്കുന്നു. കൂടാതെ രോഗനിർണയത്തിന് ആവശ്യമായ അടിസ്ഥാന പരിശോധനകളും, ആരോഗ്യ ഉപദേശങ്ങളും, മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. ആരോഗ്യ ജാഗ്രതയും, നേരത്തെയുള്ള പരിശോധനകളിലൂടെ രോഗങ്ങളെ തടയാനുള്ള സന്ദേശവും സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം ക്യാമ്പുകളുടെ മുഖ്യ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow