ദുബായ് ഗ്ലോബൽ വില്ലേജ്; 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.

Apr 28, 2025 - 21:25
Apr 28, 2025 - 21:27
 0
ദുബായ് ഗ്ലോബൽ വില്ലേജ്; 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.

ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിൽ 2025 മെയ് 11 ന് സീസൺ അവസാനിക്കുന്നതുവരെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ച് അധികൃതർ. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ള മുതിർന്നവർ, എന്നിവർക്ക് മാത്രം സൗജന്യ പ്രവേശനം നൽകുന്ന പതിവ് രീതിയിൽ നിന്നുള്ള ഒരു തീരുമാനമാണിത്.

ദുബായിലെ മികച്ച ഔട്ട്ഡോർ ആകർഷണങ്ങളിലൊന്നായി വളർന്ന ഗ്ലോബൽ വില്ലേജിൽ ഈ സീസണിൽ, 30 പവലിയനുകളിലായി 90-ലധികം സംസ്കാരങ്ങൾ പ്രദർശിപ്പിക്കുകയും, 175-ലധികം റൈഡുകൾ,ഗെയിമുകൾ, മറ്റ് ആകർഷണങ്ങളായ നിരവധി കാഴ്ചകൾ ഒരുക്കിയിരുന്നു. 

ഗ്ലോബൽ വില്ലേജ് താഴെ പറയുന്ന സമയങ്ങളിൽ പ്രവർത്തിക്കുന്നു.

ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ: വൈകുന്നേരം 4 മുതൽ 12 വരെ

വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ: വൈകുന്നേരം 4 മുതൽ പുലർച്ചെ 1 വരെ

ചൊവ്വാഴ്ചകളിൽ (പൊതു അവധി ദിവസങ്ങൾ ഒഴികെ) സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രവേശനം അനുവദിച്ചിരിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow