മകളെ കാണാൻ കുവൈത്തിലെത്തിയ പിതാവ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനാവാതെ ബന്ധുക്കൾ
കുവൈറ്റ്: മകളെയും കുടുംബത്തെയും കാണാൻ സന്ദർശക വിസയിൽ കുവൈറ്റിലെത്തിയ കൊല്ലം സ്വദേശി പുത്തൻവിള മൈദീൻ അലീഖാൻ (74) ആണ് മരണമടഞ്ഞത്. സബാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ മകൾ ഫൗസിയയെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിലച്ചതാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഇപ്പോൾ തടസ്സമായിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എംബസി രേഖകളും മറ്റ് നിയമപരമായ നടപടിക്രമങ്ങളും ബന്ധുക്കൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ കുവൈത്ത് വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം വിമാന സർവീസുകൾ മുടങ്ങിയതോടെ മൃതദേഹം നിലവിൽ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനം എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചാൽ മാത്രമേ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാവൂ.
What's Your Reaction?