യുഎഇയിലെ ബാങ്കുകൾ മിനിമം അക്കൗണ്ട് ബാലൻസ് ഉയർത്താൻ ഒരുങ്ങുന്നു.
അബുദാബി: ജൂൺ ഒന്ന് മുതൽ യുഎഇയിലെ ചില ബാങ്കുകൾ മിനിമം ബാലൻസ് 5000 ദിർഹമായി ഉയർത്താനൊരുങ്ങുന്നു. മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം 25 ദിർഹം ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം. അക്കൗണ്ട് തരംതിരിച്ച് ഈടാക്കുന്ന തുകയിൽ വ്യത്യാസങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ യുഎഇയിലെ ബാങ്കുകളിൽ മിനിമം ബാലൻസ് 3000 ദിർഹമാണ്. സാധാരണക്കാർക്ക് ഈ നിയമം തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ വരുന്ന വിലയിരുത്തലുകള്‍. മിനിമം ബാലൻസ് വർധിപ്പിക്കുന്നത് ബാങ്കുകൾക്ക് ഗുണം ചെയ്യുമെങ്കിലും കുറഞ്ഞ ശമ്പളത്തിൽ ജീവിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. മെച്ചപ്പെട്ട ശമ്പളം ലഭിച്ചാൽ പോലും പ്രവാസികളായ ആളുകൾക്ക് ബാങ്ക് അക്കൗണ്ടിൽ 5,000 ദിർഹം മിനിമം ബാലൻസ് നിലനിര്‍ത്തുക എന്നത് അത്ര പ്രായോഗികമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
What's Your Reaction?