കുവൈത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് പുതിയ സമയക്രമം നിലവിൽ വന്നു.

Sep 22, 2025 - 13:36
 0
കുവൈത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് പുതിയ സമയക്രമം നിലവിൽ വന്നു.

കുവൈത്ത് സിറ്റി: കുവൈത്തിൽ മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു. ഇനി മുതൽ ദിവസവും രണ്ട് നിശ്ചിത സമയങ്ങളിൽ മാത്രമായിരിക്കും ഖബറടക്കൽ ചടങ്ങുകൾ നടക്കുക. ഞായറാഴ്ച മുതലാണ് ഈ പുതിയ നിയമം നടപ്പാക്കി തുടങ്ങിയത്. രാവിലെ 9 മണി, വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷം എന്നിങ്ങനെയാണ് പുതിയ സമയങ്ങൾ. കുവൈത്ത് മുനിസിപ്പാലിറ്റി മുനിസിപ്പൽ സർവീസസ് സെക്ടർ ജനറൽ ഡയറക്ടർ ജനറൽ മിഷ് അൽ അസ്മി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ഖബറിടങ്ങളിലും ഒരേപോലെയുള്ള സമയക്രമം കൊണ്ടുവരാനും, സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും വേണ്ടിയാണ് ഈനടപടി. ഇത് ശരിയായ ആസൂത്രണത്തിന് സഹായിക്കുകയും നടപടിക്രമങ്ങൾ സുഗമമാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow